കുടുംബവുമായി അകൽച്ച, വീടിന്റെ പറമ്പിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: സംഭവത്തിൽ ഒപ്പം മദ്യപിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

Spread the love

 

തൃപ്പൂണിത്തുറ: തിരുവാണിയൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശി ബാബു (52) ആണ് വീടിൻ്റെ പരിസരത്തെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 

ഇയാൾക്കൊപ്പം മദ്യപിച്ചിരുന്ന രണ്ട് പേരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ബാബുവിനൊപ്പം സ്ഥിരമായി മദ്യപിച്ചിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

പ്രദേശത്തെ സ്ഥിരം മദ്യപ സംഘത്തിലെ അംഗമാണ് മൂവരുമെന്ന് പോലീസ്. കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു ബാബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group