video
play-sharp-fill
കർഷക ആത്മഹത്യകൾ പെരുകുന്നു: കോൺഗ്രസ് ധർണ്ണ നടത്തി

കർഷക ആത്മഹത്യകൾ പെരുകുന്നു: കോൺഗ്രസ് ധർണ്ണ നടത്തി

സ്വന്തം ലേഖകൻ

അയർക്കുന്നം: വർദ്ധിച്ചു വരുന്ന കർഷക ആത്മഹത്യ കണക്കിലെടുത്ത് കർഷകരോടുള്ള സമീപനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റി കൂട്ട ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.



അയർക്കുന്നത്ത് ക്ഷീര കർഷകൻ ആത്മഹത്യാ ശ്രമം നടത്തി ഇപ്പോളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.



മികച്ച ക്ഷീര കർഷകനായിരുന്നു മനം മടുത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്നത്  ഈ മേഖലയിലെ കർഷകർക്ക്  ഉത്കണ്ഠ ഉണ്ടാക്കുന്നു എന്നും 

 സർക്കാരുകളുടെ ഭാഗത്തു നിന്ന് കാർഷിക കടങ്ങൾ എഴുതി തള്ളാനും കർഷകരെ സംരക്ഷിക്കുവാനുമുള്ള നടപടികൾ ഉണ്ടാവണമെന്നും  നേതാക്കൾ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group



ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പാമ്പാടി,ഢി.സി.സി ജന സെക്രട്ടറി ബാബു കെ കോര,ജെയിംസ് കുന്നപ്പള്ളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയിസ് കൊറ്റത്തിൽ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജിജി നാഗമറ്റം,

ജനപ്രതിനിധികളായ ലിസമ്മ ബേബി,അജിത് കുന്നപ്പള്ളി, ഷൈലജ റെജി,മോനിമോൾ ജയ്മോൻ,ബിനോയി മാത്യു,തോമസ് പേഴുംകാട്ടിൽ,ആലീസ് സിബി,ബാബു തോട്ടം,ടോംസൺ ചക്കുപാറ,ജിസ്മോൻ സണ്ണി,രാമൻ നായർ,ഷിനു ചെറിയാന്തറ,സുധാകരൻ,ശ്രീകുമാർ, ബേബി തുടങ്ങിയവർ സംസാരിച്ചു.