
കാസർകോട്: കുമ്പളയിൽ കോളേജ് വിദ്യാർത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള നിത്യാനന്ദ മഠത്തിനടുത്ത് താമസിക്കുന്ന ഷാനിബി(21) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചെ 1.30യോടെ ആയിരുന്നു സംഭവം. ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങള്‍ നടത്തി ഷാനിബിനെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പൊലീസ് നല്കുന്ന വിവരം.
ഇക്കഴിഞ്ഞ ശനിയാഴ്ച കുമ്പള 18-ാം വാർഡില്‍ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയുടെ തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ഉള്‍പ്പെടെ ഷാനിബ് സജീവമായി പങ്കെടുത്തിരുന്നതായി പറയുന്നു. സംഭവത്തെ തുടർന്ന് കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


