
ക്ഷേത്രദര്‍ശനത്തിന് പോയ യുവതിയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ബാംഗ്ലൂരില്‍ നിന്ന് ഒരുമാസം മുന്‍പ് നാട്ടിലെത്തിയ യുവതിയെയാണ് ക്ഷേത്രത്തിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സ്വന്തം ലേഖകന്‍
ചാരുംമൂട്: ക്ഷേത്രദര്‍ശനത്തിന് പോയ യുവതിയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം ചത്തിയറ പുതുച്ചിറയിലെ വെള്ളത്തിലാണ് യുവതി മുങ്ങി മരിച്ചത്. താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33)യാണ് മരിച്ചത്.
പാവുമ്പയിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ 5.30ഓടെ സമീപത്തുള്ള ചിറയ്ക്കല്‍ ക്ഷേത്രത്തിലേക്കെന്ന് ദര്‍ശനത്തിനായി ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ 7. 30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള പുതുച്ചിറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരു മാസം മുമ്പ് കുട്ടികള്‍ക്കൊപ്പം നാട്ടില്‍ വന്ന വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്ക് സമീപത്തു നിന്നും കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവില്‍ നിന്നും ചെരുപ്പുകളും കണ്ടെത്തി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നൂറനാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മക്കള്‍:ദീപിക, കൈലാസ്.