video
play-sharp-fill

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകള്‍ കാണാനില്ല; പക്ഷേ മർദ്ദിച്ചതിന്റെ പാടുകൾ…! നാട്ടുകാര്‍  മൃതദേഹം കാണുമ്പോള്‍ കെട്ടഴിച്ച് നിലത്ത് കിടത്തിയ നിലയിൽ..!! ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; ഭർത്താവ് അറസ്റ്റിൽ

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകള്‍ കാണാനില്ല; പക്ഷേ മർദ്ദിച്ചതിന്റെ പാടുകൾ…! നാട്ടുകാര്‍ മൃതദേഹം കാണുമ്പോള്‍ കെട്ടഴിച്ച് നിലത്ത് കിടത്തിയ നിലയിൽ..!! ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; ഭർത്താവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതിനു പിന്നാലെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങല്ലൂര്‍ പൊയിലില്‍ സുല്‍ഫത്തിനെ (25) യാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് ഷമീമി (32) നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാല്‍ ആദ്യം കാര്യമാക്കിയില്ലെന്നും അയല്‍വാസികള്‍ പറയുന്നു. സുല്‍ഫത്ത് തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടക്കുമ്പോൾ സുല്‍ഫത്തിന്റെ സഹോദരനും പൊങ്ങല്ലൂരിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. നാട്ടുകാര്‍ രാവിലെ കാണുമ്പോള്‍ മൃതദേഹം കെട്ടഴിച്ച് നിലത്ത് കിടത്തിയ നിലയിലായിരുന്നു.

ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകള്‍ കാണാനില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്. എന്നാല്‍ ദേഹത്ത് മറ്റു പരിക്കുകളുള്ളതായും ഇവര്‍ പറയുന്നുണ്ട്.

ഷമീം ക്രൂരമായി മര്‍ദ്ദിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുവായ സക്കീര്‍ ഹുസൈന്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഷമീമിനെ ചോദ്യം ചെയ്ത് രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിരിയിരിക്കുന്നത്. അതേ സമയം സുല്‍ഫത്തിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്.