
കൊച്ചി : കോതമംഗലത്ത് 23 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കൾ ഒളിവിൽ. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഉർജ്ജമാക്കിയിരിക്കുകയാണ്.
റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ ആത്മഹത്യ കുറുപ്പിൽ റമീസിന്റെ മാതാപിതാക്കളെ കുറിച്ചും സുഹൃത്തിനെ കുറിച്ചും പരാമർശം ഉണ്ടായിരുന്നു.
റമീസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് പ്രതിക്കെതിരെ ആത്മഹത്യാപ്രേരണം, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. യുവതിയെ റമീസ് മർദിച്ചതിൻറെ തെളിവുകൾ പോലീസിന് വാട്സ്ആപ്പ് ചാറ്റിൽ നിന്നും ലഭിച്ചിട്ട് ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group