ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ തടയുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണു, കൊല്ലം സ്വദേശിയായ മുപ്പത്കാരന് ദാരുണാന്ത്യം
കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ കൊല്ലം സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു.
കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് തേക്കില്‍ കുഞ്ഞിമുക്ക് തെക്കടത്ത് വീട്ടില്‍ ബിലു കൃഷ്ണന് (30) ആണ് ദുബായില്‍ ജബല്‍ അലിയില്‍ ജോലി സ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചത്. റിട്ട. എസ് ഐ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ്.
ദുബായിലെ കണ്‍സ്ട്രക്ഷന്‍ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലിനോക്കുകയായിരുന്നു ബിലു. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം.
അച്ഛന്റെ മരണത്തെത്തുടര്‍ന്ന് നാട്ടില്‍ എത്തിയ ബിലു രണ്ടുമാസം മുന്‍പായിരുന്നു ദുബായിലേയ്ക്ക് തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഭാര്യ: ലക്ഷ്മി
Whatsapp Group 1 | Whatsapp Group 2 |Telegram Group