video
play-sharp-fill

ലൈംഗികപീഡനം;മനംനൊന്ത് 13കാരി ആത്മഹത്യ ചെയ്തു:  ബന്ധുവായ 21 കാരൻ  അറസ്റ്റിൽ

ലൈംഗികപീഡനം;മനംനൊന്ത് 13കാരി ആത്മഹത്യ ചെയ്തു: ബന്ധുവായ 21 കാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ ലൈംഗികാതിക്രമണത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുവായ 21 കാരൻ അറസ്റ്റിൽ. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖിനെയാണ് (21)നെയാണ് മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 12നാണ് കുട്ടി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന്  കേസെടുത്തിരുന്നു. 
പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി  ലൈംഗിക ചൂഷണത്തിന് വിധേയമായതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുവായ മുഹമ്മദ് റഫീഖ് പലതവണ കുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമണത്തിനിരയാക്കിയിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി  ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ ഡി വൈ എസ് പിയുടെ നിർദേശ പ്രകാരം മേലാറ്റൂർ എസ് എച്ച് ഒ. കെ ആർ രഞ്ജിത്, എസ് ഐ. സി പി മുരളീധരൻ, സീനിയർ സി പി ഒമാരായ കെ പ്രശാന്ത്, എൻ ടി കൃഷ്ണകുമാർ, എം മനോജ്കുമാർ, സി പി ഒ. കെ ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags :