പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് മനഃപൂര്‍വം വീഴ്ച വരുത്തുന്നു; മൂന്ന് വയസുള്ള മകനെയുമായി യുവതി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

Spread the love

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയില്‍ യുവതി കുഞ്ഞുമായി പുഴയി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം.

video
play-sharp-fill

പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായാണ് കുടുംബത്തിന്റെ ആരോപണം. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് മനഃപൂർവം വീഴ്ച വരുത്തുകയാണെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കി.

വയലപ്രയിലെ എം.വി റീമയുടെ മരണത്തില്‍ ഭർത്താവിനും അമ്മക്കുമെതിരെ കഴിഞ്ഞ ദിവസം പഴയങ്ങാടി പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പോലിസിന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യ കുറിപ്പില്‍ ഭർത്താവ് കമല്‍ രാജിനും അമ്മയ്ക്കുമേതിരെ ഗുരതര പരാമർശങ്ങള്‍ ഉണ്ടായിരുന്നു. മരണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനായില്ലെന്നും ഇവരെക്കുറിച്ചുള്ള വിവരം നല്‍കാൻ തങ്ങളോട് ആവശ്യപ്പെടുകയാണ് പോലീസെന്നും റീമയുടെ പിതാവ് മോഹനൻ പറഞ്ഞു.