കനറാ ബാങ്ക് മാനേജരായ യുവതിയെ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖാ മാനേജര്‍; ജോലി സംബദ്ധമായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കനറാ ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിനിയായ സ്വപ്‌നയാണ് (38) മരിച്ചത്. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മകളോടൊപ്പം കുട്ടിക്കുന്നിലെ വാടക വീട്ടിലാണ് താമസിച്ച് വന്നിരുന്നത്.
കനറാ ബാങ്കിന്റെ തൊക്കിലങ്ങാടി ശാഖയിലെ മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു സ്വപ്ന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലി സംബദ്ധമായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. രാവിലെ 8.15 ഓടെ ബാങ്കിലെത്തിയ മാനേജര്‍ 8.18 ഓടെ ആത്മഹത്യ ചെയ്യുകയായിരുന്നു.
സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമീപത്തു നിന്നും പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. ടോള്‍ ഫ്രീ നമ്പര്‍: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) 04842448830)