പ്രണയ നൈരാശ്യമെന്ന് കുറിപ്പ്; പുഴയില്‍ ചാടിയ പ്ലസ്ടു വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ തുടരുന്നു

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: പുഴയില്‍ ചാടിയ പ്ലസ്ടു വിദ്യാര്‍ത്ഥിക്കായി തെരച്ചിൽ തുടരുന്നു.

ഇരിങ്ങാലക്കുട സ്വദേശി അലന്‍ ക്രിസ്റ്റോ(18)യെ ആണ് കാണാതായത്.
ഇരിങ്ങാലക്കുട കരുവന്നൂര്‍ പുഴയിലാണ് വിദ്യാര്‍ത്ഥി ചാടിയത്. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കരുവന്നൂര്‍ പാലത്തിന് സമീപം സൈക്കിള്‍ നിര്‍ത്തി വിദ്യാര്‍ത്ഥി പുഴയിലേയ്ക്കു ചാടുകയായിരുന്നു.

മൂര്‍ക്കനാട് സ്വദേശിയായ ഇലക്‌ട്രിഷ്യന്‍ അജയന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയോട് ചാടല്ലേയെന്ന് പറയുമ്പോഴേക്കും അലന്‍ പുഴയിലേക്ക് ചാടിയെന്ന് അജയന്‍ പറയുന്നു. താഴെപ്പോയി വഞ്ചിയെടുത്ത് പുഴയിലേയ്ക്ക് ഇറങ്ങിയെങ്കിലും അലന്‍ മുങ്ങിത്താണു.

ചിമ്മിനി ഡാം തുറന്നതിനാല്‍ പുഴയില്‍ നല്ല ഒഴുക്കായിരുന്നു. അവിട്ടത്തൂര്‍ എല്‍ബിഎസ്‌എം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ തുടരുകയാണ്.