വിദേശത്ത് നിന്നെത്തി ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ; അവശനിലയിൽ കരയിലേക്ക് നീന്തിക്കയറിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് പോലീസ്

Spread the love

കോഴിക്കോട് : നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി യുവാവ് ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി.

കാസർകോട് സ്വദേശി മുനവർ ആണ് കോയമ്ബത്തൂർ മാംഗ്‌ളൂർ ഇന്റർസിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ മൂരാട് പുഴയിലേക്ക് ചാടിയത്.

വടകര മൂരാട് റെയില്‍വേ മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോഴായിരുന്നു സംഭവം.പിന്നീട് പുഴയില്‍ നീന്തി അവശ നിലയിലായ യുവാവിനെ സ്ഥലത്തെത്തിയ പൊലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിദേശത്ത് നിന്ന് കോയമ്ബത്തൂരില്‍ വിമാനമിറങ്ങിയ മുനവർ ട്രെയിനില്‍ കാസർകോടേക്ക് പോവുകയായിരുന്നു. പുഴയിലേക്ക് ചാടാനുള്ള കാരണം വ്യക്തമല്ല.