ഒന്നിച്ചു ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ മരിക്കാൻ തീരുമാനം; വാക്കുകൊടുത്ത പോലെ കാമുകിക്കൊപ്പം നദിയില്‍ ചാടിയില്ല; യുവാവിനെതിരെ വധശ്രമത്തിന് കേസ് നൽകി യുവതി
സ്വന്തം ലേഖിക
ലക്നൗ: വാക്കു കൊടുത്ത പോലെ കാമുകിക്കൊപ്പം നദിയില്‍ ചാടിയില്ല. യുവാവിനെതിരെ വധശ്രമക്കേസിന് കേസ് നൽകി യുവതി.
യുപിയിലെ പ്രയാഗിലാണ് സംഭവം. 32 വയസ്സുകാരിയായ യുവതിയാണ് ജുന്‍സി സ്വദേശിയായ ചന്തു എന്ന 30-കാരന്‍ കാമുകന് എതിരെ കേസ് നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിന് എതിരെ കേസ് എടുത്തതായി പ്രയാഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് സിംഗ് പറഞ്ഞു. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി തുടങ്ങിയ കുറ്റങ്ങളാണ് യുവാവിന് എതിരെ ചുമത്തിയിരിക്കുന്നത്.
കടുത്ത പ്രണയമായിരുന്നു ഇരുവരും തമ്മില്‍. ഇരുവരും വിവാഹിതര്‍. ഒന്നിച്ചു ജീവിക്കാന്‍ സമൂഹം അനുവദിക്കുന്നില്ലെന്ന് വന്നതോടെയാണ് ആത്മഹത്യയിലേക്ക് തിരിഞ്ഞത്.
യമുനാ നദിയുടെ പാലത്തിനു മേല്‍ നിന്ന് താഴേക്ക് ആദ്യം ചാടിയത് ആറു വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയായ കാമുകിയാണ്. പുഴയില്‍ ചാടി തിരിഞ്ഞുനോക്കുമ്പോള്‍ കൂടെ കാമുകനില്ല!
അയാള്‍ പാലത്തില്‍ തന്നെ നിന്ന് തിരിച്ചുപോയി. തുടർന്ന് നീന്തി കരയിലെത്തിയ യുവതി കാമുകനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.