വണ്ടൻപതാലിലെ ബ്ലേഡുകാരൻ്റെ ഭീഷണി; ആത്മഹത്യാ കുറിപ്പെഴുതി വെച്ച ശേഷം യുവതി ആറ്റിൽ ചാടി; 6 ലക്ഷം രൂപയും സ്വർണ്ണവും വാങ്ങി വഞ്ചിച്ചത് ഓട്ടോ ഡ്രൈവർ അപ്പാവു സന്തോഷെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം: വണ്ടൻപതാലിലെ ഓട്ടോ ഡ്രൈവറും ബ്ലേഡുകാരനുമായ അപ്പാവു സന്തോഷ് സ്വർണ്ണവും പണവും വാങ്ങിയ ശേഷം ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയാണെന്നും കത്ത് എഴുതി വെച്ച ശേഷം യുവതി ആറ്റിൽ ചാടി.

ഇന്നലെ ഉച്ചയോടെയാണ് സംഭവം . യുവതിയെ കാണാനില്ലന്ന വാർത്ത സോഷ്യൽ മീഡിയ വഴി വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും നാട്ടുകാർ തിരച്ചിൽ നടത്തുകയും ചെയ്യുന്നതിനിടെയാണ് യുവതി മുണ്ടക്കയത്ത് മണിമലയാറ്റിൽ ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂണ്ടയിടുകയായിരുന്ന യുവാക്കൾ ഇത് കാണുകയും അവർ യുവതിയെ രക്ഷപെടുത്തി മുണ്ടക്കയം സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.

സന്തോഷ് തന്നോട് 6 ലക്ഷം രൂപയും, സ്വർണ്ണവും വാങ്ങിയതായി യുവതി പറയുന്നു.

സ്വർണ്ണവും പണവും വാങ്ങിയിരുന്നതായി സന്തോഷ് സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പുകളും, പണം യുവതി തിരികെ ചോദിക്കുമ്പോൾ കേട്ടാലറയ്ക്കുന്ന രീതിയിൽ സന്തോഷും, ഭാര്യയും അസഭ്യം പറയുന്ന ഓഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.