
സുപ്രീംകോടതിക്ക് മുന്നില്‍ കൈമുറിച്ച് മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം
സ്വന്തംലേഖകൻ
കോട്ടയം : സുപ്രീംകോടതിക്ക് മുന്നില്‍ മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അനുകൂലവിധിയുണ്ടായില്ലെന്ന പരാതി ഉയര്‍ത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്. സുരക്ഷാ ജീവനക്കാര്‍ എത്തി ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.
Third Eye News Live
0