play-sharp-fill
സ്ത്രീധനം ചോദിച്ച്‌  മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

സ്ത്രീധനം ചോദിച്ച്‌ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ
സുല്‍ത്താന്‍ ബത്തേരി: ഭര്‍തൃപീഡനത്തില്‍ മനംനൊന്ത് സുല്‍ത്താന്‍ ബത്തേരിയില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

പരേതനായ മുരളീധരന്റെയും സിന്ധുവിന്റെയും മകള്‍ അശ്വതി (27) യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മൂലങ്കാവ് ആണ് സംഭവം. സ്ത്രീധനം ചോദിച്ച്‌ ഭര്‍ത്താവ് സുരേഷ് മാനസികമായും ശാരീരികമായും മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ആത്മഹത്യാശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം കൊട്ടാരക്കര വാളകം സ്വദേശിയായ സുരേഷ് വിവാഹം കഴിഞ്ഞ അന്ന് മുതല്‍ സ്ത്രീധനം ചോദിച്ച്‌ പീഡനമായിരുന്നുവെന്ന് യുവതി പറയുന്നു.

സുരേഷിനെതിരെ പരാതി നല്കിയിട്ടും അയാള്‍ക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് അശ്വതിയുടെ അമ്മ പറഞ്ഞു.

സ്ത്രീധനമായി കിട്ടിയ സ്വര്‍ണ്ണം വിറ്റ് ജെ സി ബിയും കാറും വാങ്ങി, വീട്ടിലെ കടബാധ്യത തീര്‍ത്ത ഭര്‍ത്താവ് യുവതിയോട് വീണ്ടും സ്വര്‍ണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദിച്ചത്.