സാമ്പത്തിക ബാധ്യത;ആറ് വയസ്സുകാരിയായ മകളുമായി ആലുവ പെരിയാറിൽ ചാടിയ പിതാവിൻ്റെ മൃതദേഹം കണ്ടെത്തി.
കൊച്ചി :ആലുവയിൽ ആറ് വയസ്സുകാരിയായ മകളുമായി മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് ചാടിയ പിതാവിൻ്റെ മൃതദേഹം കണ്ടെത്തി
ചെങ്ങമനാട് പുതുവാശേരി മല്ലിശേരി പറമ്പിൽ സ്വദേശി ലൈജുവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ആലുവ സെൻ്റ് ഫ്രാൻസിസ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ആര്യ നന്ദയ്ക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെയാണ് ആലുവ മാർത്താണ്ഡവർമ്മ പാലത്തിനു മുകളിൽ നിന്ന് മകളുമായി ലൈജു പുഴയിലേക്ക് ചാടിയത്.
സാമ്പത്തിക ബാധ്യതയാണ് ലൈജുവിനെ പുഴയില്‍ ചാടാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
ഇയാളുടെ ഭാര്യ വിദേശത്താണ്.
കുടുംബ വാട്സ്ആപ് ഗ്രൂപ്പിൽ ക്ഷമാപണം നടത്തി പോസ്റ്റിട്ട ശേഷമാണ് ലൈജു മകളുമായി പുഴയിലേക്ക് ചാടിയത്.
ലൈജുവിൻ്റെ രണ്ടാമത്തെ മകളാണ് ആര്യ നന്ദ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0