
നെയ്യാറ്റിൻകര ആത്മഹത്യ: അമ്മയും മകളും ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നെന്ന് സൂചന; ഭർത്താവ് ചന്ദ്രനും സഹോദരിമാരും കസ്റ്റഡിയിൽ; മരിച്ച ലേഖയെ മന്ത്രവാദത്തിന് ഉപയോഗിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ വഴിത്തിരിവ്. ജീവനൊടുക്കിയ ലേഖയുടെ ഭർത്താവും സഹോദരിമാരും അടക്കം നാലു പേരെയാണ് പൊലീസ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ലേഖയും വൈഷ്ണവിയും ജീവനൊടുക്കിയത് ഗാർഹിക പീഢനത്തെ തുടർന്നാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വായ്പാ കുടിശിക തിരികെ അടയ്ക്കാൻ ച്ന്ദ്രൻ താലപര്യമില്ലെന്നും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്ന. ഇവർ കൊല്ലപ്പെട്ട വീടിന്റെ ഭി്ത്തിയിൽ ഒട്ടിച്ചിരുന്ന ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് ഇത് അടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, സഹോദരി ശാന്തി, ശാന്തിയുടെ ഭർത്താവ് കാശി എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഭിത്തിയിൽ എഴുതി വച്ചിരുന്ന ആത്മഹത്യാക്കുറിപ്പ് സൈറ്റിഫിക്ക് വിഭാഗം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭിത്തിയിൽ കരികൊണ്ട് എഴുതിയ നാലു വരിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞ നാ്ൾ മുതൽ തന്നെ അമ്മയും ചന്ദ്രനും സഹോദരിയും ചേർന്ന് തന്നെ പീഡിപ്പിച്ചിരുന്നതായാണ് ലേഖയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ആദ്യം മുതൽ പീഡിപ്പിച്ചിരുന്നു. വിഷം നൽകി തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ തന്നെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഇപ്പോൾ സൂചന ലഭിക്കുന്നത്. ഇത് അടക്കമുള്ള കാര്യങ്ങൾ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കിൽ നിന്നും വായ്പയെടുത്തത് കഴിഞ്ഞ ഒൻപത് വർഷമായി ചന്ദ്രൻ തിരികെ അടച്ചിട്ടില്ലെന്നാണ് ഇവരുടെ ആത്മഹത്യക്കുറിപ്പ് വ്യക്തമാക്കുന്നത്. പണം അടയ്ക്കുന്നതിന് ചന്ദ്രൻ യാതൊരു താലപര്യവും കാട്ടിയിരുന്നില്ലെന്നും ആത്മഹത്യക്കുറിപ്പ് വ്യക്തമാക്കുന്നു. ചന്ദ്രനു വേണ്ടി പല തവണ പലരിൽ നിന്നും ലേഖ കടം വാങ്ങിയിരുന്നതായും കത്തിൽ പരാമർശമുണ്ട്. മകന് 22000 രൂപയാണ് ശമ്പളമെന്നും, വായ്പയായി 26000 രൂപ വരെ വായ്പാ ഇനത്തിൽ തിരികെ അടയ്ക്കാനുണ്ടെന്നാണ് കത്തിൽപറയുന്നത്. ഈ സാഹചര്യത്തിലാണ് കുടുംബത്തിനെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്യാൻ പലീസ് ഒരുങ്ങുന്നത്.
ലേഖയുടെയും മകൾ വൈഷ്ണവിയുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയാലാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ. ചന്ദ്രനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.