
ബെംഗളൂരു: രണ്ടാമത്തെ പ്രവസവത്തിലും പെണ്‍കുഞ്ഞു ജനിച്ചതിലുള്ള ഭര്‍ത്താവിന്റെ പരിഹാസം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി. ലഗ്ഗരെ മുനീശ്വര ബ്ലോക്കില്‍ താമസിക്കുന്ന ഹാസന്‍ അരസിക്കരെ സ്വദേശിനി രക്ഷിത (26) യെയാണു വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവ് രവീഷിന്റെ പെരുമാറ്റത്തില്‍ മനംനൊന്താണ് മകള്‍ രക്ഷിതാ ജീവനൊടുക്കിയതെന്ന് പിതാവ് തിമ്മരാജു പൊലീസില്‍ പരാതി നല്‍കി. ഇതിനുപുറമേ, ഇവരുടെ 3 വയസ്സുള്ള മൂത്തമകളെ രവീഷ് ആക്രമിച്ചതായും പരാതിയിലുണ്ട്.
രണ്ടാമതും പെണ്‍കുട്ടിയാണെന്ന് അറിഞ്ഞതോടെ ആശുപത്രി ബില്‍ അടയ്ക്കാന്‍ പോലും ഭര്‍ത്താവ് വിസമ്മതിച്ചിരുന്നു. രക്ഷിതയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group