
മൂലവട്ടം മാടമ്പുകാട് ട്രയിനു മുന്നിൽ ചാടി മരിച്ചത് കമിതാക്കൾ, ഇരുവരും പള്ളിക്കത്തോട് സ്വദേശികൾ, മകളുടെ കൺമുന്നിൽ അമ്മക്ക് ദാരുണാന്ത്യം
തേർഡ് ഐ ബ്യൂറോ
കോട്ടയം : മൂലവട്ടം മാടമ്പുകാട് ട്രയിനു മുന്നിൽ ചാടി മരിച്ചത് കമിതാക്കളെന്നു പൊലീസ്.മേസ്തരി പണികാരനായ പള്ളിക്കത്തോട് സ്വദേശി ശ്രീകാന്തും ഇയാളുടെ കാമുകി സ്വപ്‌നയുമാണ് ചൊവ്വാഴ് വൈകിട്ട് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇതിനെല്ലാം സാക്ഷിയായി മകൾ ആര്യയും ഒപ്പമുണ്ടായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇന്ന് രാവിലെയാണ് മൂവരും പള്ളിക്കത്തോട്ടിൽ നിന്നും പുറപ്പെട്ടത്. സ്വപ്നയുടെ ഭര്‍ത്താവ് വിനോദ് കുമാര്‍ വികലാംഗനാണ് .നാല് ചക്ര വാഹനത്തിലാണ് ഇയാൾ സഞ്ചരിക്കുന്നത് .പ്രദേശവാസിയായ ശ്രീകാന്തുമായി ഒരു വർഷം മുമ്പാണ് സ്വപ്ന അടുപ്പത്തിലാകുന്നത്. ഇതെചൊല്ലി ശ്രീകാന്തിന്റെ ഭാര്യയും സ്വപനയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നതായി മകള്‍ ആര്യ പൊലീസിനു മൊഴി നല്‍കി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ശ്രീകാന്ത് സ്വപ്നയെ ഫോണില്‍ വിളിച്ച് താന്‍ ജീവനൊടുക്കാൻ പോവാണെന്ന് അറിയിച്ചു. തുടര്‍ന്ന് സ്വപ്‌നയും മകൾ ആര്യയും പള്ളിക്കത്തോട് എത്തുകയും ശ്രീകാന്തിനെ കാണുകയുമായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും മണിപ്പുഴയില്‍ ബസിറങ്ങി ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച ശേഷം മാടമ്പുകാട് ഭാഗത്തെത്തി ട്രാക്കിലൂടെ നടന്നു വരുമ്പോൾ ട്രയിൻ വരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഒപ്പമുണ്ടായിരുന്ന മകൾ ട്രാാക്കിൽ നിന്ന് ഓടി മാറി. ഇതിനിടെ സ്വപ്‌നയും ശ്രീകാന്തും കൈകള്‍ കോർത്തുപിടിച്ചു ട്രാക്കിൽ തന്നെ നിന്നു. പിന്നീട് ചിങ്ങവനം ഭാഗത്തു നിന്നെത്തിയ പാസഞ്ചര്‍ ട്രയിന്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുവാരുന്നു. അമ്മയെയും സുഹൃത്തിനെയും ട്രെയിൻ ഇടിച്ചതോടെ നിലവിളിച്ചോടിയ കുട്ടി സമീപവാസികളെ വിവരം അറിയിച്ചതോടെയാണ് മരണ വിവരം പുറത്തറിയുന്നത്.
ഇരുവരുടെയും മൃതദേഹം ചിന്നഭിന്നമായി.ചിങ്ങവനം പോലീസ് സ്ഥലത്തെത്തി
മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
