കണ്ണൂർ അഴീക്കോട് അമ്മയും രണ്ട് കുട്ടികളും കിണറ്റിൻ മരിച്ച നിലയിൽ; മരിച്ചത് മീൻകുന്ന് സ്വദേശി ഭാമയ്യും കുട്ടികളും

Spread the love

കണ്ണൂർ: കണ്ണൂർ അഴീക്കോട് അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് സ്വദേശി ഭാമ (44) മക്കൾ ശിവനന്ദ്(14), അശ്വന്ത് (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

ഇന്ന് രാവിലെ മൂന്ന് പേരെയും കാണാതാവുകയായിരുന്നു. തുടർന്ന് ഭാമയുടെ സഹോദരി പോലീസിനെ വിവരം അറിയിക്കുകയും, പോലീസ് നടത്തിയ പരിശോധനയിൽ അടുത്തുള്ള കിണറിൽ നിന്നും മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭർത്താവ് കുറേക്കാലമായി അകന്നു താമസിക്കുകയാണ്. ഭാമയ്ക്ക് നേരത്തെ ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്നുപേരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group