
തിരുവനന്തപുരം: റെയിൽവേ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ. ഏറനാട് എക്സ്പ്രസിന്റെ കോച്ചിന് പുറത്ത് റെയിൽവേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . അരുൾവായ്മൊഴി സ്വദേശി സ്വാമിനാഥനെയാണ് മരിച്ചത് . ശനിയാഴ്ച പുലർച്ചയാണ് കോച്ചിന് പുറത്ത് തൂങ്ങിയ നിലയിൽ സ്വാമിനാഥനെ കണ്ടെത്തിയത്.
കന്യാകുമാരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഏറനാട് എക്സ്പ്രസിന്റെ കോച്ചിന് പുറത്താണ് മൃതദേഹം കണ്ടത്. മേലുദ്യോഗസ്ഥരുടെ പീഡനങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.