play-sharp-fill
കുറിച്ചിയിലെ വീട്ടമ്മയുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്: ദുരൂഹത നീങ്ങുന്നില്ല; സാമ്പത്തിക ഇടപാടെന്ന് സംശയം

കുറിച്ചിയിലെ വീട്ടമ്മയുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്: ദുരൂഹത നീങ്ങുന്നില്ല; സാമ്പത്തിക ഇടപാടെന്ന് സംശയം

സ്വന്തം ലേഖകൻ

കോട്ടയം: കുറിച്ചിയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് പറയുമ്പോഴും സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം പുലിപ്രയിൽ റെജി പി.വർഗീസിന്റെ ഭാര്യ ഷൈനിയെയാണ് (47) കഴിഞ്ഞ ദിവസം വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈനിയ്ക്കുണ്ടായ സാമ്പത്തിക ബാധ്യത സംബന്ധിച്ചുള്ള തർക്കമാണ് മരണത്തിനു കാരണമെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ചു ഇനിയും വ്യക്തത വരുത്താൻ പൊലീസിനു സാധിച്ചിട്ടില്ല. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണം തീപ്പൊള്ളലേറ്റു തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, മരണം സംബന്ധിച്ചുള്ള ദുരൂഹത
നീങ്ങിയിട്ടില്ലെന്ന നിലപാടിലാണ് വീട്ടമ്മയുടെ ബന്ധുക്കൾ.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വീടിനുള്ളിൽ ഷൈനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഡൈനിംഗ് ഹാളിനുള്ളിലായിരുന്നു മൃതദേഹം. അടുക്കളയിൽ നിന്നു ഡൈനിംഗ് ഹാളിലേയ്ക്കുള്ള വഴിയിലാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നത്. അടുക്കളയിൽ പച്ചക്കറി പാതി അരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
മൃതദേഹം കിടന്ന ഹാളിലെ കസേരകൾക്കു മാത്രമാണ് തീപിടിച്ചിരിക്കുന്നത്. വീടിനുള്ളിലെ മറ്റു വസ്തുക്കളിലേയ്‌ക്കൊന്നും തീ പടർന്നിട്ടില്ല. നൂറ് മീറ്റർ അകലെ വീടുകളുണ്ടെങ്കിൽ ഇവരുടെ കരച്ചിലോ അസ്വാഭാവികമായ ശബ്ദങ്ങളോ കേട്ടവരും ആരുമില്ല. ഭർത്താവ് വീട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നു പറയുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്ന ഭർത്താവ് റെജി ഇന്നലെ ജോലിയ്ക്കു പോയിരുന്നുമില്ല. ചിങ്ങവനം എസ്.ഐ അനൂപ് സി.നായരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും, ഫോറൻസിക് സംഘവും വീട്ടിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയുെം ചെയ്്തിട്ടുണ്ട്.
മരിച്ച ഷൈനിയും ഭർത്താവും തമ്മിൽ കുടുംബവഴക്കുണ്ടായിരുന്നതായും അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപ് ഇരുവരും വഴക്കിനെ തുടർന്ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംസ്‌കാരം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നടത്തി. മക്കൾ : റിച്ചു, സച്ചു.