വൈകീട്ട് ചായക്കൊപ്പം ഒരു സുഖിയൻ ആയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ പലഹാരം ആയാലോ? രുചികരമായ ഒരു സുഖിയൻ ആയാലോ?

ആവശ്യമായ ചേരുവകള്‍

ചെറുപയർ- 300 ഗ്രാം
മൈദാ മാവ്- 1 കപ്പ്
ജീരകം – 2 ടീസ്പൂണ്‍
തേങ്ങാപ്പീര- 1/2 കപ്പ്
ഏലയ്ക്ക – 4 എണ്ണം പൊടിച്ചത്
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ശർക്കര- 1 എണ്ണം
സണ്‍ഫ്ലവർ ഓയില്‍- 400 മില്ലി ലിറ്റർ
തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപയർ കുറച്ച്‌ വെള്ളം ഒഴിച്ച്‌ ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറില്‍ വേവിക്കണം. ശേഷം മൈദാ മാവില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ ഒരു ദോശ മാവ് പരുവത്തില്‍ മിക്സ് ചെയ്യുക.ഈ മിക്സിലേക്ക് മഞ്ഞള്‍പ്പൊടിയും ജീരകവും ചേർത്ത് യോജിപ്പിക്കുക. ഇനി ചൂടോട് കൂടി വേവിച്ച പയറില്‍ ഏലയ്ക്ക പൊടിച്ചതും ശർക്കര ചീകിയത്തും തേങ്ങാ പീരയും ചേർത്ത് നന്നായി യോജിപ്പിക്കാം. ഇനി കൈ കൊണ്ട് ഒരു ചെറിയ ബോള്‍ രൂപത്തില്‍ മിക്സില്‍ നിന്നും എടുത്ത് ഉരുട്ടിയ ശേഷം മാവില്‍ മുക്കി വീണ്ടും മിക്സ് ചെയ്ത് ഓയില്‍ ചൂടാക്കി ഓരോന്നായി ഇട്ടു കൊടുക്കുക. ഒരു ഭാഗം മൂക്കുമ്പോള്‍ തിരിച്ചിട്ടു വേവിക്കണം.