
ഡല്‍ഹി: തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി.
പൂർണമായി കത്തിനശിച്ച നിലയിലാണ് വിമാനഭാഗം കണ്ടെത്തിയത്.
വിമാനത്തിന്റെ പൈലറ്റിനായുള്ള തെരച്ചില്‍ ഊർജിതമാക്കിയിരിക്കുകയാണ് വ്യോമസേന.
സുഖോയ് -30 എം കെ 1 യുദ്ധ വിമാനമാണ് തകർന്നുവീണത്. അസമില്‍ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം നടന്നത്. വിമാനവുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പി.ആർ.ഒ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശീലന ദൗത്യത്തിലായിരുന്ന സുഖോയ് -30 എം കെ 1 ജോർഹട്ടില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് പ്രദേശത്ത് തകർന്നുവീണതായി വ്യോമസേന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ജോർഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയർന്ന ഉടൻ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.



