video
play-sharp-fill

വീടിന്റെ ജനലിൽ ഇരുപത്തിയൊന്നുകാരി തൂങ്ങി മരിച്ച നിലയിൽ : മരിച്ചത്  ഏറ്റുമാനൂരപ്പൻ   കോളജ് വിദ്യാർഥിനി ; സംഭവത്തിൽ ദുരൂഹതയെന്ന് സൂചന

വീടിന്റെ ജനലിൽ ഇരുപത്തിയൊന്നുകാരി തൂങ്ങി മരിച്ച നിലയിൽ : മരിച്ചത് ഏറ്റുമാനൂരപ്പൻ കോളജ് വിദ്യാർഥിനി ; സംഭവത്തിൽ ദുരൂഹതയെന്ന് സൂചന

Spread the love

 

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: വീടിന്റെ ജനലിൽ ഇരുപത്തിയൊന്നുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറവിലങ്ങാട് നസൂറത്ത് ഹിൽ പടിഞ്ഞാറേ തട്ടാറ പാറയിൽ വീട്ടിൽ ജയകുമാർ മകൾ അതുല്യ എ.ജി (21)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം.

ജയകുമാർ പുറത്തു പോയി ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ മുറിയുടെ വാതിൽ പൂട്ടികിടക്കുന്നത് കണ്ട് വിളിച്ചു. അനക്കമില്ലാത്തിനെ തുടർന്ന്  വാതിൽ ചവിട്ടിപൊളിച്ച് അകത്തു കയറിയപ്പോൾ ജനലിൽ തൂങ്ങിയ നിലയിൽ അതുല്യയെ കാണുന്നത്. ഉടൻ തന്നെ പിതാവ് അതുല്യയെ കുറവിലങ്ങാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ശനിയാഴ്ച പോസ്റ്റുമാർട്ടം നടത്തും. സംഭവം നടക്കുന്ന സമയം
വീട്ടിലാരുമില്ലായിരുന്നു. മരണത്തിൽ കൂടുതൽ വിവരങ്ങൾക്കായി ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് പോലീസ് പറഞ്ഞു. ജയകുമാറിന്റെ മൂന്നു മക്കളിൽ മൂത്ത മകളായ അതുല്യ ഏറ്റുമാനൂരപ്പൻ കോളജ് വിദ്യാർഥിനിയാണ്.