പെയ്‌തൊഴിഞ്ഞു രാത്രിമഴ; കവയത്രി സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു

Spread the love

 

സ്വന്തം ലേഖകന്‍
കോട്ടയം: കവയത്രി സുഗതകുമാരി(86) അന്തരിച്ചു. കോവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

video
play-sharp-fill

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും സ്ത്രീസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ സൈബര്‍ ഇടങ്ങളിലെ അതിക്രമണങ്ങളെക്കുറിച്ച് വരെ ടീച്ചര്‍ ശബ്ദമുയര്‍ത്തി. അഭയഗ്രാമം, അത്താണി എന്നീ സ്ഥാപനങ്ങളുടെ അമരക്കാരിയായിരുന്നു. 1996ല്‍ വനിതാ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷയായി. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മറ്റ് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.