
സുഗതകുമാരി ടിച്ചറിൻ്റെ വിയോഗം പ്രകൃതിക്കും മലയാളത്തിനും തീരാനഷ്ടം ഏ.കെ ശ്രീകുമാർ
സ്വന്തം ലേഖകൻ
കോട്ടയം: ജീവിതാവസാനം വരെ കാടിനും പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി നിലകൊള്ളുകയും മണ്ണിനെയും മാതൃഭാഷയെയും വളരെയേറെ സ്‌നേഹിക്കുകയും ചെയ്ത സുഗതകുമാരി ടിച്ചറിൻ്റെ വിയോഗം കേരളത്തിന് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഏ.കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കവിതയെ അനീതിക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു സുഗത കുമാരി.മണ്ണിനും, മരങ്ങള്‍ക്കും മനുഷ്യനും വേണ്ടി കവിത കുറിക്കുകയും പ്രതികരിക്കുകയും ചെയ്ത കവയത്രിയാണ് സുഗതകുമാരി ടീച്ചറെന്ന് ശ്രീകുമാർ അനുസ്മരിച്ചു. ടീച്ചറുടെ കവിതകളും പ്രകൃതിക്കുവേണ്ടി നടത്തിയ ഇടപെടലുകളും അനശ്വരമായി എക്കാലവും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ടിച്ചറിന് നിത്യശാന്തി നേരുന്നതായും അദ്ദേഹം പറഞ്ഞു.