
സ്വന്തം ലേഖിക
തിരുവനന്തപുരം: ഒരു വാക്ക് കൂടി പാലിച്ച് സുരേഷ് ഗോപി. അടുത്തിടെ ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് ‘ഇന്‍സുലിന്‍ പമ്ബ്’ എന്ന ഉപകരണം വാങ്ങി നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
അത് അദ്ദേഹം നിറവേറ്റി. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്ബ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററില്‍ എത്തിയാണ് സുരേഷ് ഗോപി താന്‍ നന്ദനയ‌്ക്ക് നല്‍കിയ വാക്ക് നിറവേറ്റിയത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഈ ഉപകരണം കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു. ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്റെ പേര്.
കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തില്‍ സൂചിയിറക്കി ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടി വരും. ഇന്‍സുലിന്‍ പമ്ബ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന് അറിഞ്ഞ സുരേഷ് ഗോപി നന്ദനയ‌്ക്ക് സഹായവുമായി എത്തുകയായിരുന്നു



