video
play-sharp-fill

ഭക്ഷണം മാത്രമല്ല വില്ലൻ…! മറ്റു പല ഘടകങ്ങളുമുണ്ട്; അറിയാം പ്രമേഹം ഉണ്ടാകുന്നതിന് പിന്നിലെ മറ്റ് കാരണങ്ങള്‍…

ഭക്ഷണം മാത്രമല്ല വില്ലൻ…! മറ്റു പല ഘടകങ്ങളുമുണ്ട്; അറിയാം പ്രമേഹം ഉണ്ടാകുന്നതിന് പിന്നിലെ മറ്റ് കാരണങ്ങള്‍…

Spread the love

കോട്ടയം: പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു.

ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി ഭക്ഷണക്രമം പലപ്പോഴും കണക്കാക്കപ്പെടുന്നു.
അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ്.

പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. എന്നാല്‍ ഭക്ഷണക്രമം മാത്രമല്ല, ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്ന്…

ഉറക്കക്കുറവാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉറക്കക്കുറവ് പ്രമേഹമുള്ളവരില്‍ ഗ്ലൂക്കോസ് നിയന്ത്രണത്തെയും ഇൻസുലിൻ സംവേദനക്ഷമതയെയും ബാധിക്കും. ഉറക്കക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും. അതിനാല്‍, എല്ലാ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

രണ്ട്…

മാനസിക സമ്മര്‍ദ്ദമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സമ്മര്‍ദ്ദം അഡ്രിനാലിൻ, കോര്‍ട്ടിസോള്‍ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം.

മൂന്ന്…

വ്യായാമക്കുറവാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വ്യായാമക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നേക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.

നാല്…

നിര്‍ജ്ജലീകരണമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതു മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.

അഞ്ച്…

ചില മരുന്നുകളുടെ ഉപയോഗം മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, പ്രമേഹമുള്ളവര്‍ ഏതെങ്കിലും മരുന്ന് കഴിക്കുന്നതിന് മുമ്ബ് എല്ലായ്പ്പോഴും ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുമായി ബന്ധപ്പെടുക