
മധുരമില്ലാത്ത ഒരു ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവരാണ് നമ്മളിൽ പലരും. അത്രത്തോളമാണ് പഞ്ചസാര നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം. രാവിലെ തുടങ്ങുന്ന ചായകുടിയിൽ തന്നെ പഞ്ചസാരയുടെ ഉപയോഗം നമ്മൾ ആരംഭിക്കുന്നു.
എന്നാല്‍, പഞ്ചസാരയുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിതെളിക്കും. ശരീരഭാരം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യാം.അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതുണ്ട്.
പഞ്ചസാര ഉപേക്ഷിച്ച് ആദ്യ ദിവസങ്ങളിൽ ഉത്കണ്ഠ, അല്ലെങ്കിൽ ചെറിയൊരു വിഷാദം പോലും അനുഭവപ്പെട്ടേക്കമെന്ന് ഡോ. തുഷാർ തയാൽ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തലച്ചോറിനെ സംബന്ധിച്ച് പഞ്ചസാര നൽകുന്ന ഡോപ്പമിൻ നഷ്ടമാകുന്നതാണ് ഇതിന് കാരണം. ക്ഷീണം, തലവേദന, ശക്തമായ പഞ്ചസാരയോടുള്ള ആസക്തി എന്നിവ ആദ്യഘട്ടത്തിൽ തോന്നുന്നത് സാധാരണയാണ്. പെട്ടെന്നുണ്ടാകുന്ന പഞ്ചസാരയുടെ അഭാവത്തോട് ശരീരം പൊരുത്തപ്പെടുന്നതിന്റെ സൂചനയാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ട്രെൻഡ് എന്നതിലുപരി അമിതമായുള്ള പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ ദീർഘകാല ആരോഗ്യത്തിന് ഗുണകരമാണ്. രണ്ട് ആഴ്ചയെങ്കിലും പഞ്ചസാര ഒഴിവാക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു.
ഇത് ഊർജ്ജം കുറയുന്നതും വിശപ്പ് കൂടുന്നതും പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, ഇൻസുലിന്റെ അളവ് കുറയുന്നതുവഴി ശരീരം സംഭരിച്ച കൊഴുപ്പ് ഇല്ലാതാകുകയും ഇത് ഭാരം കുറയാൻ കാരണമാകുകയും ചെയ്യുന്നു.
മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പഞ്ചസാര ഒഴിവാക്കുന്നതിലെ ഗുണങ്ങൾ കൂടുതൽ ശ്രദ്ധേയമാകും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ കുറയുകയും ചെയ്യുന്നു. കലോറി ഉപഭോഗം കുറയുന്നതോടെ ശരീരഭാരം കുറയുന്നതും വ്യക്തമാകും.
കൂടാതെ, കൊളസ്ട്രോൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഫാറ്റി ലിവർ തുടങ്ങി ശരീരഭാരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയുമെന്നും ഡോക്ടർ പറയുന്നു.



