
ഗണേഷ് കുമാർ പറഞ്ഞ ‘കമ്മീഷണർ തൊപ്പി’ സുരേഷ് ഗോപിയുടെ കയ്യിലില്ല അതിപ്പോൾ ഷെഫീഖിന്റെ പക്കൽ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മാധ്യമങ്ങൾക്ക് മുന്നിൽ പരിഹസിച്ച ഗണേഷ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല; പെണ്ണുകേസിൽ തല്ലുകൊണ്ടതടക്കമുള്ള പഴയ സംഭവങ്ങൾ കുത്തിപ്പൊക്കിയാണ് വിമർശനം
കോട്ടയം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ മാധ്യമങ്ങള്‍ക്കുമുന്നില്‍ പരിഹസിച്ച് ആളാകാന്‍ ശ്രമിച്ച സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.
പെണ്ണുകേസില്‍ തല്ലുകൊണ്ടതടക്കമുളള പഴയ സംഭവങ്ങള്‍ കുത്തിപ്പൊക്കിയാണ് ഗണേഷിന്‌റെ വാര്‍ത്ത കൊടുത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിരന്നത്.
‘സുരേഷ് ഗോപിയെക്കുറിച്ച് ഇനി ഞാന്‍ ഒന്നും പറയുന്നില്ല. അദ്ദേഹം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്ബേ ഞാന്‍ പറഞ്ഞപ്പോള്‍, സാരമില്ല എന്ന് വിചാരിച്ചവരൊക്കെ ഇപ്പോ അനുഭവിച്ചുകൊള്ളുക എന്നതേയുള്ളൂ എന്നിങ്ങനെയായിരിന്നു പാലക്കാട്ട് മാധ്യമങ്ങള്‍ക്കുമുന്നില്‍ ഗണേഷിന്‌റെ ആക്‌ഷേപങ്ങള്‍. കമ്മിഷണര്‍ സിനിമയ്‌ക്കു ശേഷം എസ്.പിയുടെ തൊപ്പി കാറിനുപിന്നില്‍ വച്ചാണ് സുരേഷ് ഗോപി യാത്ര ചെയ്തിരുന്നതെന്നും ഗണേഷ് പരിഹസിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഈ വാര്‍ത്തയ്‌ക്കു കീഴെ ഗണേഷിനെ കുന്തമുനയില്‍ നിറുത്തിക്കൊണ്ടുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. എല്ലാവരുടേയും കൂട്ടക്കരച്ചില്‍ കാണുമ്ബോള്‍ ഒരു കാര്യം വ്യക്തം. സുരേഷ് ഗോപി ചെയ്യുന്നത് നന്‍മയാണ്.
അത് പലര്‍ക്കും അസൂയ ഉണ്ടാക്കുന്നു എന്നുവേണം കരുതാനെന്ന് ഒരാള്‍ പ്രതികരിച്ചു. ചിലരുടെ കാറിനുപുറകില്‍ സരിതച്ചേച്ചിയാണ് എന്നാണ് മറ്റൊരുകമന്‌റ്. സുരേഷ് ഗോപി എന്തായാലും പെണ്ണുകേസില്‍ പെട്ടിട്ടില്ല. മുന്‍ ഭാര്യ ചെവിക്കല്ലു പൊട്ടിച്ചുവെന്നു പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുന്നില്‍ മോങ്ങിയിട്ടുമില്ല, എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.
മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞ ‘കമ്മിഷണർ തൊപ്പി’ സുരേഷ് ഗോപി നൽകിയത് ഇടുക്കിയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്ക്. 2014 സെപ്റ്റംബറിലാണ് ഷെഫീഖിന്റെ പിറന്നാളിന് സുരേഷ് ഗോപി കാണാനെത്തിയതും തൊപ്പി നൽകിയതും. പിറന്നാളിനു സുരേഷ് ഗോപി വരണം എന്നായിരുന്നു ഷെഫീഖിന്റെ ആഗ്രഹം. ഇതറിഞ്ഞതോടെയാണ് തിരക്കുകൾ മാറ്റിവച്ച് സുരേഷ് ഗോപി തൊടുപുഴയിൽ എത്തിയത്.
കമ്മിഷണര്‍ റിലീസ് ചെയ്തപ്പോൾ കാറിനു പിന്നിൽ തൊപ്പി വച്ചിരുന്നയാൾ; സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’
ഗണേഷ് കുമാറിന്റെ തൊപ്പി പരാമർശത്തിനു പിന്നാലെ സൈബറിടത്ത് സുരേഷ് ഗോപി ഷെഫീഖിന് തൊപ്പി കൊടുത്ത കാര്യം പറയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. ‘‘എന്റെ കയ്യിൽ ഇപ്പോൾ ആ തൊപ്പിയില്ലാ. തൊടുപുഴയിൽ രണ്ടാനമ്മയും അച്ഛനും ക്രൂരമർദനത്തിന് ഇരയാക്കിയ ആ കുഞ്ഞിന് കൊടുത്തു’’ – സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട മുൻ അനുഭവം വെളിപ്പെടുത്തി ആയിരുന്നു ഗണേഷ് കുമാർ ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചത്. ‘‘കമ്മിഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ കാറിനു പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപി.
വർഷങ്ങൾക്ക് മുൻപ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വച്ചിരുന്നത്. സാധാരണ ഉന്നത പൊലീസുകാർ കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നൽ വയ്ക്കാറുണ്ട്. അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിൽ കുറെക്കാലം എസ്‍പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നിൽ വച്ചിരുന്നു.
അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ’’ – എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം.