video
play-sharp-fill

വേദനയെ പുഞ്ചിരികൊണ്ടു മറച്ച പോരാളി ; സ്‌നേഹത്തോടെയുള്ള നന്ദൂട്ടാ എന്ന വിളി ഒരിക്കലും മറക്കില്ല ; ചേച്ചികുട്ടിയുടെ വിയോഗത്തിൽ വേദനയോടെ നന്ദു

വേദനയെ പുഞ്ചിരികൊണ്ടു മറച്ച പോരാളി ; സ്‌നേഹത്തോടെയുള്ള നന്ദൂട്ടാ എന്ന വിളി ഒരിക്കലും മറക്കില്ല ; ചേച്ചികുട്ടിയുടെ വിയോഗത്തിൽ വേദനയോടെ നന്ദു

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ : വേദനയെ പുഞ്ചിരികൊണ്ട് മറച്ച പോരാളി ഒടുവിൽ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞിരിക്കുകയാണ്.സുധി സുരേന്ദ്രൻ എന്ന പ്രിയ സോദരിയുടെ വിയോഗ വാർത്തയാണ് നന്ദു മഹാദേവ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

കാൻസർ അതിജീവന കൂട്ടായ്മയായ അതിജീവനം കാൻസർ ഫൈറ്റേഴ്‌സ് ആൻഡ് സപ്പോർട്ടേഴ്‌സിലാണ് സുധിയുടെ വിയോഗ വാർത്ത നന്ദു വേദനയോടെ കുറിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അതിജീവനത്തിന്റെ കുടുംബത്തിൽ നിന്നും
ഞങ്ങൾക്കേറെ പ്രിയപ്പെട്ട ഒരാൾ കൂടി വിടവാങ്ങി ഒത്തിരി വേദനകളിലൂടെ പോകുമ്പോഴും പുഞ്ചിരിയോടെ മാത്രമേ സുധി ചേച്ചിയെ കണ്ടിട്ടുള്ളൂ.എല്ലാവർക്കും അഗാധമായ ദുഃഖം നല്കിയിട്ടാണ് ചേച്ചി പോയത്.

ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,അതിജീവന പോരാളിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. സ്‌നേഹത്തോടെയുള്ള നന്ദൂട്ടാ എന്ന വിളി ഒരിയ്ക്കലും മറക്കില്ല ചേച്ചിക്കുട്ടീ..പ്രണാമം’- വേദനയോടെ നന്ദുവിന്റെ വാക്കുകൾ.

നിരവധി പേരാണ് സുധിക്ക് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുന്നത്.