തോട്ടിലെ കുളിക്കടവിന്റെ കരയിൽ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തി; പിന്നാലെ പ്രതികളും സാക്ഷിയും ദുരൂഹസാഹചര്യത്തിൽ മരിച്ചു; ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷിന്റെ ആദ്യഭാര്യയുടെ മരണത്തിൽ ദുരൂഹത; വിവരങ്ങൾ തേടി എസ്ഐടി

Spread the love

കോട്ടയം: സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം സംബന്ധിച്ച് കോ‌ട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പഴയ കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി.

video
play-sharp-fill

അയ്മനം പരിപ്പ് ദേവസ്വത്തിൽ 1988 –89 വർഷത്തിൽ
സുധീഷ് സബ് ഗ്രൂപ്പ് ഓഫീസർ ആയി ജോലി നോക്കുമ്പോഴാണ് സംഭവം. വാടകവീടിനു സമീപം തോട്ടിലെ കുളിക്കടവിന്റെ കരയിൽ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രതികളിൽ രണ്ടു പേരും, സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന ദേവസ്വം ബോർഡ് ജീവനക്കാരനും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിച്ചു. സുധീഷിന്റെ സുഹൃത്തായിരുന്ന ഒരു പൊലീസുകാരനും മകനും കേസിൽ ഉൾപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group