നവദമ്പതികളെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖിക
കണ്ണൂർ: കുറ്റിക്കോലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.കുറ്റിക്കോൽ സ്വദേശി തേരുകുന്നത്ത് വീട്ടിൽ സുധീഷ് (30) ഭാര്യ തമിഴ്നാട് പുത്തൂർ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
8 മാസം മുൻപാണ് ഇവർ വിവാഹിതരായത്. സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തിൽ കയർ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബ വഴക്കിനെ തുടർന്ന് രേഷ്മയെ തൂങ്ങിയ നിലയിൽ കണ്ട് ,കുരുക്കിട്ട സാരി മുറിച്ചിട്ടെങ്കിലും മരിച്ചെന്ന് മനസിലായതോടെ അതേ സാരിയുടെ ബാക്കി കഷണത്തിലാണ് സുധീഷും സമീപത്തുതന്നെ തൂങ്ങിയത്.
കൂലിപ്പണിക്കാരനാണ് സുധീഷ്. വിവാഹത്തിനു ശേഷം കുറ്റിക്കോൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. വീടിന്റെ കുളിമുറിയിലാണു മൃതദേഹങ്ങൾ കണ്ടത്. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.