play-sharp-fill
മന്ത്രി ജി. സുധാകരന്റെ ഭാര്യയുടെ നിയമനം; യൂണിവേഴ്‌സിറ്റി രജിസ്ട്രാർ രാജിവെച്ചു

മന്ത്രി ജി. സുധാകരന്റെ ഭാര്യയുടെ നിയമനം; യൂണിവേഴ്‌സിറ്റി രജിസ്ട്രാർ രാജിവെച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയുടെ നിയമനത്തെചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കേരളസർവകലാശാല രജിസ്ട്രാർ ഡോ. ജയചന്ദ്രൻ രാജിവെച്ചു. ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചെന്ന് സിൻഡിക്കേറ്റ് മിനുറ്റ്‌സിൽ ജയചന്ദ്രൻ തെറ്റായി രേഖപ്പെടുത്തിയതായി തെളിഞ്ഞിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്താണ് ജയചന്ദ്രൻ ഇപ്പോൾ രാജി സമർപ്പിച്ചത്.

വിവാദത്തെ തുടർന്ന് കേരള സർവകലാശാലയുടെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടർ സ്ഥാനത്തു നിന്ന് മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ രാജിവെച്ചിരുന്നു. തന്നെയും ഭർത്താവിനെയും അപകീർത്തിപ്പെടുത്താൻ അടിസ്ഥാനരഹിതമായ ആരോപണമുയർത്തുന്നുവെന്ന് ഡോ.ജൂബിലി നവപ്രഭ അഭിപ്രായപ്പെട്ടിരുന്നു. തന്നെ കരുവാക്കി മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ആത്മാഭിമാനം നഷ്ടമാക്കി മുന്നോട്ടുപോകാൻ തയ്യാറല്ലെന്നും അവർ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group