പാലാരിവട്ടത്ത് കുഴിയിൽ വീണു യുവാവ് മരിച്ച സംഭവം നാല് എൻജിനീയർമാരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തു : മന്ത്രി ജി സുധാകരന്റെ നിർദേശത്തെ തുടർന്ന് നടപടി

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പാലാരിവട്ടത്ത് കുഴിയിൽ വീണു യുവാവ് മരിച്ച സംഭവം നാല് എൻജിനീയർമാരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തു. നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സൂസൻ തോമസ്, എറണാകുളം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെ.എൻ. സുർജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഇ.പി. സൈനബ, അസിസ്റ്റന്റ് എൻജിനീയർ പി.കെ. ദീപ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണ് സസ്പെൻഷൻ. മന്ത്രി ജി. സുധാകരന്റെ നിർദേശത്തെ തടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group