
സുധീഷ് പഴയ സുധീഷല്ല!! ; തന്റെ കരിയറിൽ നാളിതുവരെ ചെയ്യാത്ത കരുത്തുറ്റ കഥാപാത്രവുമായി പ്രേക്ഷരെ ഞെട്ടിച്ചിരിക്കുകയാണീ നടൻ
സ്വന്തം ലേഖകൻ
നായകനായും, സഹനടനായും,ഹാസ്യ നടനായും, അയലത്തെ വീട്ടിലെ പയ്യൻ ഇമേജിലുമൊക്കെ അഭിനയിച്ചു തിളങ്ങിയ മലയാളികളുടെ പ്രീയപ്പെട്ട നടനാണ് സുധീഷ്.
എന്നാൽ ഈ അടുത്ത കാലത്തായി അഭിനയ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾ സുധീഷിനെ തേടിയെത്തുന്നുണ്ട്. തന്റെ പ്രതിഭ പല തവണ നമുക്ക് കാണിച്ചു തന്നിട്ടുള്ള ഈ നടൻ ഇപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
ഈ അടുത്തിടെ റിലീസ് ചെയ്ത സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിൽ, 35 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രവുമായി എത്തിയിരിക്കുകയാണ് സുധീഷ്. ക്രൂരനായ ഒരു വില്ലനായാണ് സുധീഷ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള ജെയിംസ് എന്ന സ്‌റ്റൈലിഷ് വില്ലനായി ആണ് സുധീഷ് അഭിനയിച്ചു തകർത്തിരിക്കുന്നത്.
സുധീഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഇതിലെ ജെയിംസ്. പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെടുന്നത്.ഗംഭീര മേക്കിങ്ങും സസ്പെൻസ് നിറഞ്ഞ കഥയുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.