‘പരസ്യ പ്രതികരണത്തിന് ഇല്ല, എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറയും’; തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതെ സുധീര്‍ കരമന

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതെ സുധീര്‍ കരമന. ഈ ഘട്ടത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ സ്ഥാനാര്‍ഥി വൈകുന്നതില്‍ എല്‍ഡിഎഫില്‍ അതൃപ്തി പടരുന്നതിന്ഇടയിലാണ് നടന്‍ സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന തുടങ്ങിയത്.

സിപിഐഎം മുന്‍കൈയ്യിലാണ് സുധീര്‍ കരമനയെ സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നത്. എന്നാല്‍, സീറ്റ് സിപിഐഎം ഏറ്റെടുക്കില്ല. എല്‍ഡിഎഫ് സ്വതന്ത്രനായാകും മത്സരിപ്പിക്കുക. സ്ഥാനാര്‍ഥിയാകാന്‍ സുധീര്‍ കരമന സമ്മതിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെന്‍ട്രല്‍ സീറ്റില്‍ സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആദ്യം സ്ഥാനാര്‍ഥിയാക്കാന്‍ ഉദ്ദേശിച്ച മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിളള പിന്മാറിയതിനെ തുടര്‍ന്നാണ് കരമന ജയനെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.