video
play-sharp-fill
കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വിദേശ സംഘം തൃശ്ശൂരിൽ പിടിയിൽ; ഇവരിൽ നിന്നും അതിമാരക മയക്കുമരുന്ന് 350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വിദേശ സംഘം തൃശ്ശൂരിൽ പിടിയിൽ; ഇവരിൽ നിന്നും അതിമാരക മയക്കുമരുന്ന് 350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

തൃശ്ശൂർ: കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വിദേശ സംഘം തൃശൂർ സിറ്റി പോലീസിന്റെ പിടിയിൽ. ബാംഗ്ലൂർ നഗരത്തിൽ യലഹങ്ക ആസ്ഥാനമാക്കി അധോലോക ലഹരിവിരുദ്ധ വിപണനം നടത്തുന്നവരാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം.

സുഡാൻ സ്വദേശി ഫാരിസ് മൊക്തർ ബാബികർ അലി (29) എന്ന ‘ഡോൺ’ ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരുന്ന പാലസ്തീൻ സ്വദേശി ഹസൈൻ (29) എന്നയാളും പിടിയിലായി.

ഇവരിൽ നിന്നും അതിമാരക മയക്കുമരുന്ന് 350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാലസ്തീൻ സ്വദേശിയേയും പിടികൂടിയ മയക്കുമരുന്നും നിയമനടപടികൾക്കായി ബാംഗ്ലൂർ പോലീസിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും എംഡിഎംഎ മൊത്തക്കച്ചവടം നടത്തുന്ന വിദേശ സംഘമാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ലഹരി വിരുദ്ധ സ്ക്വാഡ് മുന്നോട്ട് പോയത്.

ഇതിന് പിന്നാലെയാണ് മയക്കുമരുന്ന് ഇടപാട് നടത്തുന്ന സുഡാൻ സ്വദേശിയെ ബാംഗ്ലൂർ യലഹങ്കയിൽ വെച്ച് പിടികൂടിയത്. ഇയാൾ ഇതിനുമുമ്പും പലതവണ വിദേശത്തു നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തി, വിതരണം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

പഠനാവശ്യത്തിനായി 7 വർഷം മുമ്പാണ് സുഡാനിൽ നിന്നും ഇയാൾ ഇന്ത്യയിലെത്തിയത്. ഇതിനുശേഷം വിസ നടപടിക്രമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു.