നാഗമ്പടം പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് താഴത്തങ്ങാടി ആറ്റിൽ : യുവാവ് ജീവനൊടുക്കിയത് തൊഴിലില്ലായ്മയും കടുത്ത മാനസിക സംഘർഷവും മൂലം
തേർഡ് ഐ ന്യൂസ് ഡെസക്
കോട്ടയം : നാഗമ്പടം പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ കൊച്ചുപുരയ്ക്കൽ സന്തോഷ് (41) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം താഴത്തങ്ങാടി ആറ്റിലാണ് മൃതദേഹം പൊങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ നാഗമ്പടം പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് യുവാവ് ആറ്റിൽ ചാടിയ വിവരം പുറംലോകമറിഞ്ഞത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ജോലി ഇല്ലാതിരുന്നതും ഒപ്പം ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നുണ്ടായ മാനോവിഷമത്താലാണ് യുവാവ് ജീവനൊടുക്കിയതെന്ന് ഏറ്റുമാനൂർ സി.ഐ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.