പട്ടിണി സഹിക്കാനാവാതെ തൊഴിലാളി ജീവനൊടുക്കി ; നാടിനെ നടുക്കിയ സംഭവം ഉത്തരേന്ത്യയിലല്ല കേരളത്തിൽ തലസ്ഥാന നഗരിയിൽ : കളക്ടർ എത്താതെ മൃതദേഹം മാറ്റാനാവില്ലെന്ന് തൊഴിലാളികൾ

പട്ടിണി സഹിക്കാനാവാതെ തൊഴിലാളി ജീവനൊടുക്കി ; നാടിനെ നടുക്കിയ സംഭവം ഉത്തരേന്ത്യയിലല്ല കേരളത്തിൽ തലസ്ഥാന നഗരിയിൽ : കളക്ടർ എത്താതെ മൃതദേഹം മാറ്റാനാവില്ലെന്ന് തൊഴിലാളികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പട്ടിണി സഹിക്കാനാകാതെ കമ്പനി തൊഴിലാളി ജീവനൊടുക്കി. 145 ദിവസമായി പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കമ്പനി ജീവനക്കാരനായ വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ് കമ്പനിക്കുള്ളിലെ തന്നെ കെട്ടിടത്തിൽ തൂങ്ങി മരിച്ചത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് പ്രഫുല്ല കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. കമ്പനി പൂട്ടിയതോടെ ഇവിടുത്തെ തൊഴിലാളികൾ മാസങ്ങളായി കൊടും ദാരിദ്യത്തിലായിരുന്നു. ചർച്ചകൾ പലതവണ നടത്തിയിട്ടും കമ്പനി തുറക്കാതെ വരികെയായിരുന്നു.

തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്. ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല കുമാർ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് മറ്റു തൊഴിലാളികൾ വ്യക്തമാക്കി. കളക്ടർ എത്താതെ മൃതദേഹം മാറ്റാൻ ആകില്ലെന്ന് തൊഴിലാളികൾ അറിയിച്ചു. മൃതദേഹവുമായി മറ്റ് തൊഴിലാളികൾ ഇപ്പോഴും പ്രതിഷേധം നടത്തുകയാണ്.