video
play-sharp-fill
വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ഭീഷണി ,  പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ഭീഷണി , പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

 

കൊല്ലം:  കരുനാഗപ്പിള്ളിയിൽ യുവാവിന്റെ നിരന്തരമായ  ഭീഷണിയാൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തില്‍ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം 12-നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ യുവാവ് നിരന്തരമായി ശല്യപ്പെടുത്തുന്നതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് യുവാവുമായി അടുപ്പം ഉണ്ടായിരുന്നുവെന്ന് മനസ്സിലായി. വൈകുന്നേരം പെൺകുട്ടി അയൽക്കാരോടൊപ്പം തിരുവാതിരകളിച്ച്കൊണ്ടിരിക്കുമ്പോഴാണ്

സുരേഷിന്റെ ഫോൺ കോൾ വന്നത് ഇതിന് പിന്നാലെയാണ് പെൺകുട്ടി  ആത്മഹത്യ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് മരണത്തിൽ അസ്വഭാവികത കണ്ടെത്തിയതിനാൽ പെൺകുട്ടി സുരേഷിനെ വീഡിയോ കോൾ ചെയ്തത് കൊണ്ടാണ് ആത്മഹത്യ ചെയ്തത്. ഫോൺ വഴി ദിവസേനയുള്ള ഭീഷണിക്കാരണമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഒളിവിലായിരുന്നപ്രതിയെ ഗുജറാത്തിലെ ഒരു ഉൾ ഗ്രാമത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.