
കോട്ടയം: ദേശീയതലത്തില്‍ നഗരസഭകള്‍ക്കുള്ള ശുചിത്വ സര്‍വേയായ സ്വച്‌ഛ് സര്‍വേഷനില്‍ ജില്ലയില്‍നിന്ന് ആദ്യമായി സിംഗിള്‍ സ്‌റ്റാര്‍ പദവി നേടി ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട നഗരസഭകള്‍.
തുറസായ മലമൂത്ര വിസര്‍ജ്‌ജന രഹിത പ്രദേശങ്ങളാക്കി നിലനിര്‍ത്തിയതിലൂടെ ജില്ലയിലെ അഞ്ചു നഗരസഭകള്‍ ഒ.ഡി.എഫ്. പ്ലസ് പദവിയും കരസ്‌ഥമാക്കി.
ശുചിത്വ മിഷനും നഗരസഭകളും സംയുക്‌തമായി പ്രവര്‍ത്തിച്ചതില്‍
ഹരിത കര്‍മ്മസേന, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ സജീവമായ പ്രവര്‍ത്തനവും ചങ്ങനാശേരി നഗരസഭയിലും കുമരകത്തുമുള്ള മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനവും റാങ്കിംഗ് മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടാന്‍ കാരണമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉറവിടമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, എം.സി.എഫ്.,മിനി എം.സി.എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍, പൊതുശൗചാലയങ്ങള്‍, ഹരിതടൗണ്‍, ഹരിതസ്‌ഥാപനങ്ങള്‍, ഇ-മാലിന്യ ശേഖരണം എന്നിവയും റാങ്കിംഗ് ഉയര്‍ത്തി.
ചങ്ങനാശ്ശേരി നഗരസഭയില്‍ ജൈവമാലിന്യ സംസ്‌കരണത്തിനായി പ്രതിദിനം 30
ടണ്‍ ശേഷിയുള്ള സി.എന്‍.ജി. പ്ലാന്റ് സ്‌ഥാപിക്കല്‍, സാനിറ്ററി മാലിന്യങ്ങള്‍ ശാസ്‌ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ഡബിള്‍ ചേമ്പര്‍ ഇന്‍സിനറേറ്ററുകള്‍, സെപ്‌റ്റേജ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള എഫ്.എസ്.ടി.പി. പദ്ധതി, ഹരിതകര്‍മസേന വഴി നഗരസഭാതലത്തില്‍ ഇ-മാലിന്യം ശേഖരണം മുതലായവയാണ് തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍.