സ്കൂൾ പഠനകാലം മുതൽ മോഹൻലാലിനെ ഇഷ്ടം ; ദിവസം അഞ്ച് കാർഡാണ് അയച്ചിരുന്നത് ;മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല, പിന്നീടാണ് ഇഷ്ടപ്പെട്ടത് ; സുചിത്ര മോഹൻലാൽ

Spread the love

സ്വന്തം ലേഖകൻ

സ്കൂൾ പഠനകാലം മുതൽ മോഹൻലാലിനെ ഇഷ്ടമായിരുന്നെന്ന് താരത്തിന്റെ ഭാര്യ സുചിത്ര. മോഹൻലാലിനോട് ആരാധന കാരണം ദിവസം അഞ്ച് കാർഡുകളാണ് അയച്ചിരുന്നതെന്നും താരത്തിന്റെ പിന്നാലെയായിരുന്നു താനെന്നുമാണ് സുചിത്ര പറഞ്ഞത്. മോഹൻലാലിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്.

രേഖാ മേനോന്റെ എഫ്ടിക്യൂ വിത്ത് രേഖാ മേനോന്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സുചിത്ര മനസ്സുതുറന്നത്. ആദ്യമായി മോ​ഹൻലാലിനെ കണ്ടതിനെക്കുറിച്ചും സുചിത്ര പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമായി മോഹന്‍ലാലിനെ കണ്ടത് തിരുവനന്തപുരത്ത് പ്രൊഡ്യൂസര്‍ വിശാഖ് സുബ്രഹ്മണ്യന്റെ അച്ഛന്റെ കല്യാണത്തിന് പോയപ്പോഴാണ്. അതുവരെ അദ്ദേഹത്തെ സിനിമയിലാണ് കണ്ടത്. ചേട്ടന്റെ പണ്ടത്തെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അന്നൊക്കെ ഞാന്‍ അദ്ദേഹത്തെ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്.- സുചിത്ര പറഞ്ഞു.

തനിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയ സമയത്താണ് മോഹൻലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും വീട്ടുകാരോട് പറയുന്നത്. മോഹന്‍ലാലും സുകുമാരി ആന്റിയും അടുത്ത ബന്ധമായിരുന്നു. ആ വഴിക്കാണ് ആലോചന നടന്നത്. – സുചിത്ര പറഞ്ഞു.