play-sharp-fill
ശുചിത്വ മിഷൻ കേരളം കർമ്മപദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ കുമരകത്ത് : മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും.

ശുചിത്വ മിഷൻ കേരളം കർമ്മപദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ കുമരകത്ത് : മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും.

കുമരകം: മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ ശുചിത്വ കേരളം സുസ്ഥിര കേരളം ജില്ലാതല ഉദ്ഘാടനവും കുമരകം ഗ്രാമപഞ്ചായത്ത് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനവും നാളെ കുമരകത്ത് സഹകരണം തുറമുഖ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

കുമരകം വള്ളാറപ്പളളി പാരീഷ് ഹാളിൽ രാവിലെ 10-ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. കെ.വി ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ
ജോൺ വി. സാമുവൽ ഐ എ എസ്
മുഖ്യ പ്രഭാക്ഷണം നടത്തും.

പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു സാഗതം ആശംസിക്കും
ചടങ്ങിൽവിശിഷ്‌ടാതിഥിയായി . കെ. ഫ്രാൻസിസ് ജോർജ്ജ് എം. പി പങ്കെടുക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയിന്റ് ഡയറക്ടർ ഷാജി ക്ലമൻ്റ് ക്യാമ്പയിൽ പ്രതിജ്ഞ നടത്തും
ജില്ലാ പ്ലാനിംങ്ങ് ഓഫീസർ പി എ അമാനത്ത് ക്യാമ്പയിൽ വിശദീകരണം നടത്തും. ശുചിത്വ മിഷൻ കാേ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ് പദ്ധതി വിശദീകരിക്കും.

കുടുംബശ്രീ കോഡിനേറ്റർ അഭിലാഷ് ദിവാകരൻ ഹരിത അയൽക്കൂട്ടത്തെ
ക്കുറിച്ച് വിശദീകരിക്കും
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ, കുമരകംപഞ്ചായത്ത് വെെസ് പ്രസിഡന്റ് വി.കെ. ജോഷി,

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിതാലാലു ,മേഘല ജാേസഫ്, ആസുത്രണ സമതി ഉപാധ്യക്ഷൻ കെ. കേശവൻ, കെ.എസ്.ഡബ്ല്യുഎം പി ജില്ലാ കോഡിനേറ്റർ നീനു , ക്ലീൻ കേരള

കമ്പിനി കാേട്ടയം മാനേജർ ജിഷ്ണു ജയൻ , കുമരകം പഞ്ചായത്ത് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.