
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: അടുത്തകാലത്ത് കുത്തനെ വില ഉയര്‍ന്ന ഒന്നായിരുന്ന പാചകവാതകം. പാചകവാതക വില വര്‍ദ്ധിച്ചത് കുടുംബ ക്രമങ്ങളെ കുറച്ചൊന്നുല്ല വലച്ചതും. ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി പാചകവാതക വില കുറച്ചു.
സബ്സിഡിയില്ലാത്ത പാചകവാതക വില കുറച്ചിരിക്കുന്നത്.സബ്ഡിസിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 162.50 രൂപയാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതോടെയാണ് രാജ്യത്തും സിലിണ്ടറിന് വില കുറവിന് വഴിയൊരുങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയാണ് എണ്ണ കമ്പനികള്‍ കുറച്ചിരിക്കുന്നത്.
സബ്‌സിഡിയുള്ള സിലിണ്ടറിന് വില കുറഞ്ഞ തുടങ്ങിയെങ്കിലും സബ്സിഡിയുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ബ്രന്റെ് ക്രൂഡിന്റെ വില ക്രമാതീതമായി താഴുകയാണ്. ബാരലിന് 15.98 ഡോളര്‍ വരെ താഴ്ന്ന എണ്ണവില പിന്നീട് 26.43 ഡോളറിലെത്തി.
ഈ ലോക് ഡൗണ്‍ കാലത്ത് ഏറെ നാളുകള്‍ക്ക് ശേഷം പാചകവാതക സിലിണ്ടര്‍ വില കുറഞ്ഞത് ഗുണഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാണ്.