കോട്ടയം : ചങ്ങനാശ്ശേരി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ സ്കൂൾ, കോളേജ് വാഹനങ്ങളും സുരക്ഷാ പരിശോധനയ്ക്ക് ഹാജരാക്കാൻ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ നിർദേശം നൽകി…
ഇതിനായി 28/05/2025 ബുധനാഴ്ച ചങ്ങനാശ്ശേരി ബൈ പാസ്സ് റോഡിലും, 31/05/2025 ശനിയാഴ്ച നെടുംകുന്നം സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി ഗ്രൗണ്ടിലും രാവിലെ 9 മണി മുതൽ പരിശോധന ഉണ്ടായിരിക്കും.
ഇതോടൊപ്പം ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തും.കൂടാതെ ഫിറ്റ്നസ് ടെസ്റ്റ് ഉള്ള എല്ലാ ദിവസങ്ങളിലും ചങ്ങനാശ്ശേരി ബൈ പാസ്സ് റോഡിൽ സ്കൂൾ ബസ് പരിശോധനയും നടത്തുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജി പി എസ്, അഗ്നിരക്ഷാ ഉപകരണങ്ങൾ, സ്പീഡ് ഗവർണർ, വിദ്യാവാഹൻ ആപ്പ് എന്നിവ പ്രവർത്തന ക്ഷമമാക്കണമെന്ന് ചങ്ങനാശ്ശേരി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.