കേരളം ചാമ്പ്യൻമാർ: സുബ്രതോ കപ്പിൽ ചരിത്ര വിജയം; ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്

Spread the love

കൊച്ചി: ചരിത്രത്തിൽ ആദ്യമായി സുബ്രതോ കപ്പ് കേരളത്തിന് സ്വന്തം. വ്യാഴാഴ്ച നടന്ന കലാശപ്പോരില്‍ ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്ഇ പബ്ലിക് സ്‌കൂളിനെ രണ്ട് ഗോളുകൾക്ക് തകര്‍ത്താണ് കേരളം കന്നികിരീടം നേടിയത്.

video
play-sharp-fill

കോഴിക്കോട് ജില്ലയിലെ ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂളാണ് കേരളത്തെ പ്രതിനിധീകരിച്ച് മിന്നുന്ന വിജയം കൈവരിച്ചത്. അണ്ടർ 17 ആൺകുട്ടികളുടെ ഫൈനലിലാണ് കേരളം ചരിത്രം വിജയം കൈവരിച്ചത്. ന്യൂഡൽഹി അംബേദ്‌കർ സ്‌റ്റേഡിയത്തിൽ വൈകിട്ട് ആറിനാണ് കിരീടപ്പോരാട്ടം നടന്നത്.

ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. 20-ാം മിനിറ്റില്‍ തഖല്ലാമ്പെയാണ് ടീമിനായി ആദ്യ ഗോള്‍ കണ്ടെത്തിയത്. ആഷ്മില്‍ 62-ാം മിനിറ്റിലും കേരളത്തിനായി വലകുലുക്കി. സിബിഎസ്ഇയുടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം കേരളം പ്രതിരോധിച്ചു. പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014-ലാണ് അവസാനമായി ഒരു കേരള സ്‌കൂള്‍ ടീം സുബ്രതോ കപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. അന്ന് മലപ്പുറത്തുനിന്നുള്ള എംഎസ്പി എച്ച്എസ്എസ്സാണ് ഫൈനല്‍ കളിച്ചത്. പക്ഷേ അന്ന് ഫൈനലില്‍ പരാജയപ്പെട്ട് മടങ്ങി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫൈനലിലെത്തിയ കേരള ടീം കപ്പില്‍ മുത്തമിട്ടാണ് മടങ്ങുന്നത്.