video
play-sharp-fill

“ഈ സ്ഥലം ഏതെന്ന് പറയാമോ?  നിങ്ങൾ പൊത്തി പിടിച്ചിരിക്കുന്ന  സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത് ? അശ്ലീല കമൻ്റിട്ടവനെ കണ്ടം വഴി ഓടിച്ച് നടി സുബി സുരേഷ്

“ഈ സ്ഥലം ഏതെന്ന് പറയാമോ? നിങ്ങൾ പൊത്തി പിടിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത് ? അശ്ലീല കമൻ്റിട്ടവനെ കണ്ടം വഴി ഓടിച്ച് നടി സുബി സുരേഷ്

Spread the love

സ്വന്തം ലേഖിക

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി സിനിമാ താരങ്ങള്‍ പ്രതികരിക്കാറുണ്ട്.

തന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിന് നടിയും അവതാരികയുമായ സുബി സുരേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഈ സ്ഥലം ഏതെന്നു പറയാമോ?’ എന്ന ക്യാപ്ഷനോടെയാണ് യുഎസ്‌എ ട്രിപ്പിന്റെ ചിത്രം സുബി പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയാണ് അശ്ലീല കമന്റുമായി യുവാവ് എത്തിയത്. ‘നിങ്ങള്‍ പൊത്തി പിടിച്ച ഈ സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത്’ എന്നാണ് യുവാവിന്റെ കമന്റ്.

‘ഉമ്മയ്ക്ക് സുഖമല്ലേ?’ എന്നാണ് യുവാവിനെ മെന്‍ഷന്‍ ചെയ്തു കൊണ്ട് സുബി പ്രതികരിച്ചത്. ഇതോടെ യുവാവ് കമന്റ് ഡിലീറ്റ് ചെയ്തു.

എന്നാല്‍ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് ഇത്തരം മറുപടി തന്നെ നല്‍കണമെന്നാണ് താരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

മിനി സ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെയാണ് സുബി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. കോമഡി ഷോയുമായി തിരക്കിലാണ് സുബി ഇപ്പോള്‍.